Wed, 19 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Geo Kuttappan

നി​ർ​മാ​താ​വ് ജി​യോ കു​ട്ട​പ്പ​ൻ അ​ന്ത​രി​ച്ചു

നി​ർ​മാ​താ​വ് ജി​യോ കു​ട്ട​പ്പ​ൻ (എ​ൻ.​ജി. ജോ​ൺ-90) അ​ന്ത​രി​ച്ചു. ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചെ ഒ​ന്ന​ര​യ്ക്ക് എ​റ​ണാ​കു​ളം മെ​ഡി​ക്ക​ൽ സെ​ന്‍റ​ർ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം.

ആ​ദ്യ​കാ​ല സി​നി​മാ നി​ർ​മാ​ണ-​വി​ത​ര​ണ​ക്ക​മ്പ​നി​യാ​യ ജി​യോ പി​ക്‌​ചേ​ഴ്‌​സി​ന്‍റെ ബാ​ന​റി​ൽ ഒ​ട്ടേ​റെ ചി​ത്ര​ങ്ങ​ൾ നി​ർ​മി​ച്ചി​ട്ടു​ണ്ട്. മ​ല​യാ​ള സി​നി​മാ ച​രി​ത്ര​ത്തി​ലെ ആ​ദ്യ​കാ​ല വി​ത​ര​ണ​ക്കാ​രി​ൽ ഒ​രാ​ളാ​യ എ​ൻ.​എ​ക്‌​സ്. ജോ​ർ​ജി​ന്‍റെ മ​ക​നാ​ണ് ജി​യോ കു​ട്ട​പ്പ​ൻ എ​ന്ന എ​ൻ.​ജി. ജോ​ൺ.

ജി​യോ കു​ട്ട​പ്പ​ൻ നി​ർ​മി​ച്ച​വ​യി​ൽ ഏ​റെ​യും ഐ.​വി. ശ​ശി സി​നി​മ​ക​ളാ​ണ്. ഐ.​വി. ശ​ശി​യു​ടെ ഇ​നി​യും പു​ഴ​യൊ​ഴു​കും, ഏ​ഴാം ക​ട​ലി​ന​ക്ക​രെ, മീ​ൻ, ഇ​ന്ന​ല്ലെ​ങ്കി​ൽ നാ​ളെ, ഈ​നാ​ട്, ഇ​നി​യെ​ങ്കി​ലും, ഇ​ത്ര​യും കാ​ലം എ​ന്നീ ചി​ത്ര​ങ്ങ​ൾ നി​ർ​മി​ച്ചു. ജെ. ​ശ​ശി​കു​മാ​റി​ന്‍റെ മി​നി​മോ​ൾ, എം. ​കൃ​ഷ്ണ​ൻ നാ​യ​ർ സം​വി​ധാ​നം ചെ​യ്ത ര​ജ​നീ​ഗ​ന്ധി, ഭ​ദ്ര​ന്‍റെ ആ​റ്റു​വ​ഞ്ചി ഉ​ല​ഞ്ഞ​പ്പോ​ൾ, സു​കു​മാ​ര​നും മോ​ഹ​ൻ​ലാ​ലും പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ലെ​ത്തി​യ മ​ണി​ര​ത്‌​ന​ത്തി​ന്‍റെ മ​ല​യാ​ള ചി​ത്രം ഉ​ണ​രൂ തു​ട​ങ്ങി സി​നി​മ​ക​ളു​ടെ​യും നി​ർ​മാ​താ​വാ​ണ്.

സം​സ്കാ​രം വ്യാ​ഴാ​ഴ്ച ഇ​ട​പ്പ​ള്ളി പൈ​പ്പ്ലൈ​ൻ റോ​ഡ് തോ​പ്പി​ൽ മേ​രി ക്യൂ​ൻ​സ് പ​ള്ളി സെ​മി​ത്തേ​രി​യി​ൽ.

Latest News

Corehub Up